അവള്‍ എന്നില്‍ നിന്ന് അകന്നിരിക്കുന്നു. നീണ്ട എട്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം. അവള്‍ക്ക് ഒരു പുതിയ 'ഏട്ടനെ' കിട്ടിയത്രെ! അവളുടെ ഏട്ടന്‍- പുതിയ കാമുകന്‍. ഇന്നു ഞാന്‍ അവള്‍ക്ക് ഏറ്റവും അടുത്ത സുഹൃത്ത്. ഇന്നലെ......
എന്തെളുപ്പം ഒരാള്‍ക്ക് ഒരാളെ ഉപേക്ഷിക്കാന്‍. നാമെല്ലാം കമ്പോളത്തിലെ ചരക്കുകള്‍ മാത്രമെന്ന് തിരിച്ചറിയാന്‍ എനിക്കു ചിലവായത് നീണ്ട എട്ടു വര്‍ഷം. ഞാന്‍ യാഥാര്‍ഥ്യത്തിലേക്കെത്തിയിരിക്കുന്നു. ഇനി ഒരു തീരുമാനം എടുക്കുകയേ വേണ്ടു - മരിക്കണോ ജീവിക്കണോ ചാവണോ!
അതെ ജീവിക്കണം. അവളെ കൊന്നാല്‍ എനിക്ക് എന്തു പ്രയോജനം. എന്തു സമാധാനം? നഷ്ടം എനിക്കു മാത്രം. അത് അളവില്‍ വര്‍ധിച്ചേക്കാം.
അവള്‍ സന്തോഷിക്കുന്നു. ഇന്നലെ എന്നില്‍ ആനന്ദം കണ്ടെത്തിയവള്‍ ഇന്നിതാ വേറൊരുത്തനില്‍! 'ഹോ' എനിക്ക് സഹിക്കുന്നതിനു ഒരു പരിധിയില്ലേ.
അല്ല, ഒന്ന് ചിന്തിച്ചാല്‍ ഞാന്‍ കരയുന്നതെന്തിനാണു. അവള്‍ക്ക് കൂടെ കൊണ്ടുനടക്കാന്‍ ഒരു ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ട്. എന്നെ മടുത്തുകാണും. ഇത്തരുണികള്‍ക്ക് ഒരാളില്‍ കുറച്ചുനാള്‍ക്കുശേഷം മടുപ്പ് അനുഭവപ്പെടുന്നത് അതിശയമല്ലല്ലേ!
എന്റെ പുതിയ ആലോചന അതൊന്നുമല്ല. അവള്‍ തിരഞ്ഞെടുത്ത ആ പുതിയ പയ്യന്‍. അവന്റെ ആത്മാര്‍ഥത എത്രകണ്ട് ഉണ്ടായിരിക്കണം. ഒരു നാള്‍ അവള്‍ എന്നെപ്പോലെ അവനെയും.
കഷ്ടം! ലോകം അധ:പതിച്ചിരിക്കുന്നു. സ്നേഹമില്ല കാമം കാമം മാത്രം. പിന്നെ ആരെയൊക്കയോ തോല്‍പ്പിക്കാന്‍ വേണ്ടി നെട്ടോട്ടവും.
ഞാന്‍ അവള്‍ക്ക് എന്റെ ശരീരം നല്‍കി എന്റെ വികാരങ്ങള്‍ നല്‍കി എന്റെ മനസ്സ് നല്‍കി. പക്ഷേ...... ഇനി ആ ചെറുപ്പക്കാരനും! പിന്നെ മറ്റ് പലരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ