"മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം" - കുഞ്ഞ്ചന്‍ നമ്പ്യാര്‍
സ്ക്കൂളില്‍ നിന്ന് എറണാകുളത്തേക്ക് ഞാനും എന്റെ കൂട്ടുകാരും അധ്യാപകരും രാവിലെ ഏഴുമണിയോടെ യാത്ര തിരിച്ചു. ഏതാണ്ട് ആരൂര്‍ ആയപ്പോഴേക്കും നമ്മുക്ക് കഴിക്കാം എന്ന അധ്യാപകരുടെ നിര്‍ദേശാനുസരണം ഞങ്ങളും അവരോടൊപ്പം കണ്ടാല്‍ അത്ര വൃത്തിയും മഹത്വവും തോന്നാത്ത ഒരു ഹോട്ടലിലേക്ക് കയറി. ഞങ്ങള്‍ യാത്ര നടത്തുന്ന ടൂറിസ്റ്റ് ബസ്സ് റോഡിന്റെ അരിക് ചേര്‍ത്തിട്ടു.
"മസാലദോശ കഴിക്കാം" സിസിലി ടീച്ചര്‍ ഞങ്ങളോടായി പറഞ്ഞു.
"അതുമതി" ഞങ്ങളില്‍ ചിലരുടെ മറുപടി.
സിസിലി ടീച്ചര്‍ ഹോട്ടല്‍ സ്റ്റാഫിനോട് '41 മസാലദോശക്ക് ' ഓര്‍ഡര്‍ കൊടുത്തു. ഞങ്ങളെ താങ്ങാനുള്ള ശേഷി ഏതായാലും ആ ഹോട്ടലിനുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും ഇരിപ്പിടത്തിനു പഞ്ഞമനുഭവപ്പെട്ടില്ല.
വൈകാതെ തന്നെ ഒരുവന്‍ ഹോട്ടലിന്റെ 'no admission' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വാതില്‍ കടന്ന് ഞങ്ങളെ സല്‍കരിച്ചു.
ഞാന്‍ ഞങ്ങളില്‍ ആരും കണ്ടെത്താത്ത ഒരു അത്ഭുതം അയാളില്‍ കണ്ടെത്തി. അയാളുടെ കാലില്‍ പുണ്ണും പഴുപ്പും. എനിക്ക് സ്വതവേ ഇതൊന്നും കണ്ടാല്‍ അറപ്പുളവാക്കുകയില്ല. എന്നാല്‍ ഞാന്‍ എന്റെ ടേബിളിനോട് ചേര്‍ന്നിരിക്കുന്ന സൈമണോടും റോമിയോടും ഇതറിയിച്ചു. അവര്‍ അയാളുടെ പ്രസ്തുത ഭാഗത്തേക്ക് കണ്ണെറിഞ്ഞു. അവര്‍ പുളിച്ചുതികട്ടി. പക്ഷെ തികട്ടലില്‍ തുപ്പല്‍ മാത്രമായതുകൊണ്ട് അത് ഛര്‍ദിലോളം അധ:പതിച്ചില്ല. മറ്റാരും അതുകൊണ്ടു തന്നെ ഈ കണ്ടുപിടിത്തം അറിഞ്ഞതുമില്ല. എന്നാല്‍ അവരുടെ മസാലദോശയുടെ ഏതാനും ഭാഗം തുപ്പലില്‍ കുതിര്‍ന്നു.
ഞങ്ങള്‍ തിരികെ ബസ്സില്‍ കയറി യാത്ര പുനസ്ഥാപിച്ചു. ബസ്സില്‍ ആകമാനം ബഹളാന്തരീക്ഷം പാട്ടും ആട്ടവും.....
അത് വളരെ നേരം തുടര്‍ന്നില്ല. ഞങ്ങള്‍ ഹോട്ടല്‍ വിട്ട് ഏതാണ്ട് പത്തുമിനിറ്റോളമെത്തി. പാട്ടിലുമാട്ടത്തിലും മുഴുകിനിന്ന ഞങ്ങളില്‍ ചിലരുടെ മുഖപ്രസന്നത തളര്‍ന്നു. പ്രധാനമായും റോമി വര്‍ണ്ണിത ലിന്‍സി തോമസ് തുടങ്ങിയവരുടെ. അവര്‍ തങ്ങളുടെ സീറ്റുകളിലേക്ക് എല്ലാം അവസാനിപ്പിച്ച് ഇരുന്നു. ഇവര്‍ തങ്ങളുടെ ഉദരങ്ങളില്‍ തടവുന്നത് ഞങ്ങള്‍ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു.
സൈമണ്‍ റോമിയോട് ചോദിച്ചു : "എടാ എന്താ പ്രശ്നം" .
റോമി : "സംഗതി പ്രശ്നമായെന്നാ തോന്നുന്നെ ". ഇതുപറഞ്ഞു അര നാഴിക തകര്‍ന്നില്ല അതിന്നുള്ളില്‍ അതു സാധിച്ചു. റോമി പാന്റില്‍ തൂറി. രൂക്ഷ ഗന്ധം ബസ്സാകെ വമിച്ചിറങ്ങി. ഭാഗ്യമെന്നു പറയട്ടെ റോമി തന്റെ സീറ്റില്‍ ഏകനായിയാണു ഇരുന്നത്.
അവന്റെ ആസനത്തിനു ചുറ്റും തീട്ടത്തിന്റെ അംശം ദ്രാവകരൂപേണ വൃത്താകൃതിയില്‍ മഞ്ഞപ്രകാശം വീശി. അവന്‍ എഴുന്നേറ്റത് അതിലും കുഴപ്പമായി. അമേദ്യജലം താഴേക്കോഴുകി. പലരും അറപ്പോടെ അവനെ നോക്കി അകന്നു. അവരെല്ലാം മുഖത്ത് കൈലേസ് കെട്ടി മൂക്കുവരെ മൂടി. ടീച്ചറുമ്മാരായ സിസിലിയും വിമലയും ശോശാമ്മയും ആ ദിശയിലേക്ക് നോക്കുക ഉണ്ടായില്ല. അവര്‍ സ്ഥാനം പിടിച്ചിരുന്ന ബസ്സിന്റെ പ്രഥമ സീറ്റുകളില്‍ തന്നെ ഇരുന്നു. ഞങ്ങള്‍ അവരെ കാര്യങ്ങള്‍ സമയത്തോടുസമയം ബോധിപ്പിക്കുന്നുണ്ടായിരുന്നു.
ഇതിനിടയില്‍ മറ്റൊരു അത്യാഹിതം കൂടി. ലിന്‍സി റോമിയെ അനുവര്‍ത്തിച്ചു. ഏങ്കിലും രൂക്ഷഗന്ധം റോമിയുടെ തീട്ടത്തിനുതന്നെയായിരുന്നു എന്നു ഞാന്‍ ഒരു നിമിഷത്തെ കണ്ടെത്തല്‍ കൊണ്ടു മനസ്സില്‍ സിദ്ധാന്തിച്ചു.
വിമല ടീച്ചര്‍ എന്നെ അവരുടെ പക്കലേക്ക് വിളിച്ചു :
" ദേവന്‍ നീ അവരോട് പറ സമാധാനപ്പെടാന്‍. ഏതെങ്കിലും ഹോട്ടലൊ മറ്റോ കണ്ടാല്‍ നിറുത്തി കക്കൂസില്‍ ചെന്നു വൃത്തിയാകാമെന്ന് പറ ".
ഇതു പറയാന്‍ ഞാന്‍ ഏതാനും അകല്‍ച പാലിച്ചു റോമിക്കരികില്‍ എത്തിയപ്പോള്‍ വീണ്ടും അവന്‍....
ഉള്ളടക്കം ആദ്യത്തെക്കാള്‍ കടുത്തിരുന്നു. രൂക്ഷത കുറഞ്ഞുമനുഭവപ്പെട്ടു. ഞാന്‍ മൂക്കുപൊത്തി കാര്യമറിയിച്ചു. ലിന്‍സിയേയും അറിയിച്ചു.
ഞാന്‍ തോമസിന്റെ അരികിലേക്കെത്തി .
"ടാ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ"
"ഒന്നു പോടാ ചെറുക്കാ ഞാന്‍ മുട്ടുന്ന മുറക്കു ആവിയായി പറത്തി വിടുന്നൊണ്ട് ".
"ഹാ " ഞാന്‍ നൈകൃഷ്ട്യത്തോടെ പറഞ്ഞു.
വര്‍ണ്ണിതയുടെ അടുത്തു പോകാന്‍ എനിക്കെന്തോ തോന്നിയില്ല. അവള്‍ക്കും ഇതുതന്നെ മറുപടിയെങ്കില്‍.
പൊടുന്നനെ ബസ്സ് നിറുത്തി.
ശോശാമ്മ ടീച്ചര്‍ : "എറങ്ങ് പിള്ളേരേ ദാ ആ ഹോട്ടലിലേക്കു കയറാം".
സിസിലി ടീച്ചര്‍ :" ഇറങ്ങാന്‍ വരട്ടെ ആദ്യം ഞങ്ങള്‍ പോയി എല്ലാമൊന്ന് നോക്കിയിട്ട് ഒരോ ചായേം കുടിക്കാം. അപ്പോള്‍ കയറാന്‍ പ്രശ്നമുണ്ടാകത്തില്ല".
അവര്‍ മൂന്നുപേരും പറഞ്ഞപടി ചെയ്യ്തു. സിസിലി ടീചര്‍ ചൂടു പറക്കുന്ന ചായഗ്ലാസുമായി ബസ്സിന്റെ ഫൂട്ട്ബോര്‍ഡില്‍ കയറി പറഞ്ഞു : "റോമിയും ലിന്‍സിയും മാത്രം ഇറങ്ങി വന്നാല്‍ മതി മാറാന്‍ തുണിയും കരുതിക്കോ".
അവരെ ടീച്ചര്‍ ഹോട്ടലിന്റെ അകത്തേക്ക് കൂട്ടികൊണ്ടുപോയി. പരിസരം അവരിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത് എന്റെ ശ്രദ്ധയില്‍പെട്ടു. അവര്‍ കുറച്ചുകഴിഞ്ഞു പുതുവസ്ത്രങ്ങള്‍ അണിഞ്ഞു പ്രസന്നതയോടെ ഇറങ്ങിവന്നു. ടീച്ചറുമ്മാരുടെ മുഖത്തും സന്തോഷം ദര്‍ശനീയമായിരുന്നു. ഈ ഇടവേളക്ക് ബസ്സിന്റെ ഡ്രൈവറും അസിസ്റ്റന്റും ബസ്സിനുള്ളിലെ തീട്ടങ്ങള്‍ തുടച്ചുവൃത്തിയാക്കിയിരുന്നു.
അവര്‍ നേരത്തെയിരുന്നിരുന്ന സീറ്റുകളിലേക്ക് ഇരിപ്പുറപ്പിച്ചു. ഞങ്ങള്‍ വീണ്ടും യാത്ര പുനസ്ഥാപിച്ചു. ബസ്സാകെ എതോ സുഗന്ധ ദ്രവ്യം മണക്കുന്നു. വീണ്ടും പാട്ടും ആട്ടവും ബഹളവും.
എല്ലാമ്മറന്ന് ഞങ്ങള്‍ യാത്രാലക്ഷ്യത്തിലേക്ക്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ